Map Graph

ബിഷപ്പ് ജെറോം നഗർ

കൊല്ലം ജില്ലയിലെ ഷോപ്പിംഗ് കോംപ്ലെക്സ്

കേരളത്തിൽ കൊല്ലം ജില്ലയിലെ ചിന്നക്കടയ്ക്കു സമീപമുള്ള ഒരു വ്യാപാര സമുച്ചയമാണ് ബിഷപ്പ് ജെറോം നഗർ. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഷോപ്പിംഗ് കോംപ്ലെക്സുകളിലൊന്നാണിത്. ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ ഉടമസ്ഥതയിലാണ് ഇതു പ്രവർത്തിക്കുന്നത്. കൊല്ലം രൂപതയുടെ ഭാരതീയനായ ആദ്യത്തെ ബിഷപ്പ് ജെറോം കോയിവിളയുടെ പേരാണ് ഈ വ്യാപാരസമുച്ചയത്തിനു നൽകിയിരിക്കുന്നത്. അദ്ദേഹം 1937 മുതൽ 1978 വരെ കൊല്ലം രൂപതയുടെ ബിഷപ്പായിരുന്നു.

Read article
പ്രമാണം:Front_view_of_Bishop_Jerome_Nagar,_Kollam.jpg